About: Unit

Independence, Democracy, Socialism

Back to Discover Us
1970 ൽ രൂപീകൃതമായ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ - SFI എന്ന പ്രസ്ഥാനത്തിൻ്റെ CET യിലെ യൂണിറ്റ്. ക്യാമ്പസുകളിൽ പ്രതിസന്ധികൾ നേരിടുന്ന വിദ്യാർത്ഥികളുടെ ശബ്ദം. അധികാര വർഗത്തിൻ്റെ ഏകാധിപത്യത്തിന് എതിരെയും, വർഗീയതക്കെതിരെയും, കലാലയങ്ങളിലെ കാവിവൽക്കരണത്തിനെതിരെയും മറ്റ് വിദ്യാർത്ഥി പ്രശ്നങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം. KTU ഇയർ ബാക്ക് സംവിധാനത്തിനെതിരെ യൂണിവേഴ്സിറ്റിയിലേക്ക് നടത്തിയ ബഹുജന പ്രക്ഷോഭത്തിൻ്റെ ഫലമായി ഇയർ ബാക്ക് പിൻവലിച്ചു. സർവകലാശാലയിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിനെതിരെ ചെറുത്തു നിന്നു. വിദ്യാർത്ഥികളുടെ പഠനത്തിനും ലബോറട്ടറി, ലൈബ്രറി തുടങ്ങിയ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ 4 മണിക്കുശേഷവും തുടരുവാനുള്ള രീതിയിലേക്ക് CET യെ 9 to 9 ക്യാമ്പസായി മാറ്റാൻ സാധിച്ചു. വിദ്യാർത്ഥിപ്രശ്നങ്ങൾ മുൻനിർത്തി ലോ പാസ്സ് ഗ്രേഡ് വ്യവസ്ഥ ഉറപ്പാക്കി. ലേഡീസ് ഹോസ്റ്റലിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനത്തിനായി SFI നയിച്ച സമരങ്ങൾ വിജയിക്കുകയും പ്രവേശനടപടികൾ പുനഃസ്ഥാപിക്കുകയും ചെയ്തു.

ECE ഡിപ്പാർട്ട്മെൻ്റിലെ സീറ്റുവർധനവിനായി നിരന്തര ഇടപടലുകൾ നടത്തി. മെൻസ് ഹോസ്റ്റൽ വിപുലീകരണം, ക്യാമ്പസിലെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചു. ക്വിയർ സമുഹത്തെ ചേർത്തുനിർത്തിക്കൊണ്ട് അവർ നേരിടുന്ന വിവേചനവും അനീതിയും ശക്തമായി എതിർക്കുവാനും തയ്യാറായ വിദ്യാർത്ഥി പ്രസ്ഥാനം. SFI യുടെ കീഴിൽ പ്രവർത്തിക്കുന്ന വെളിച്ചം, വിദ്യാർത്ഥിനി തുടങ്ങിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സാമൂഹ്യ സേവനവും സ്ത്രീപക്ഷ പോരാട്ടങ്ങളും മുന്നോട്ടു വെയ്ക്കുന്നു. ടെക്ക്നിക്കൽ കോളേജായിട്ട് കൂടിയും വിദ്യാർത്ഥികളുടെ കലാമൂല്യം ഉയർത്തിപ്പിടിക്കാനും CET യെ സർഗാത്മക കലാലയമായി നിലനിർത്താനും SFI CET യൂണിറ്റിനും സംസ്കാര സബ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കും സാധിച്ചു.
Follow SFI CET Submit Grievance